‘എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം’ ഉടന്‍ തന്നെ സിനിമ വിടും;സാമന്ത

0

തെന്നിന്ത്യന്‍ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സൂപ്പര്‍ നായികയാണ് നടി സാമന്ത. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായ രംഗസ്ഥല, മഹാനടി, ഇരുമ്പു തിരൈ എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയമാണ് നേടിയത്.

യുവനടന്‍ നാഗചൈതന്യയെയാണ് താരം വിവാഹം ചെയ്തത്. 2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം സമന്ത സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്നതരത്തിലുള്ള വാര്‍ത്തകള്‍ ടോളിവുഡില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരണങ്ങളെയെല്ലാം തള്ളിയാണ് താരം ഇപ്പോഴും സിനിമയില്‍ നിറ സാനിധ്യമായിരിക്കുന്നത്.

എന്നാല്‍ ഉടന്‍ തന്നെ സിനിമ വിടുമെന്നാണ് സമന്ത ഇപ്പോള്‍ പറയുന്നത്. സിനിമകളുടെ വിജയാഘോഷത്തിന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് സമന്ത ഇക്കാര്യം അറിയിച്ചത്. തനിക്കൊരു കുഞ്ഞു ജനിച്ചാല്‍ സിനിമയില്‍ ഉണ്ടാകില്ലെന്നാണ് സമന്ത പറയുന്നത്.സീമ രാജ, സൂപ്പര്‍ ഡിലക്സ്, യുടേണ്‍ എന്നിവയാണ് സമന്തയുടെ പുതിയ പ്രൊജക്ടുകള്‍. നാഗചൈതന്യയ്ക്കൊപ്പം ഒരു തെലുഗു സിനിമയില്‍ സമന്ത അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. എല്ലാവരും പറയുന്നത് തനിക്ക് നഷ്ടപ്പെട്ടത് തന്റെ കുട്ടികള്‍ക്ക് നല്‍കുമെന്നാണ്. എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത് ‘ സമന്ത പറഞ്ഞു.