സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3; ട്രെയിലര്‍ പുറത്തിറങ്ങി

0

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സൽമാൻ ഖാൻ ചിത്രം റേസ്  3യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഈദ് റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സല്‍മാന്‍ ഖാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റേസ് 3. രമേഷ് എസ്. തൗരാനിയും സല്‍മ ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റെമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ബോബി ഡിയോള്‍, അനില്‍ കപൂര്‍, ഡെയ്‌സി ഷാ, സഖീബ് സലീം, ഫ്രെഡി ദാരുവാല തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് ഷിറാസ് അഹമദ് ആണ്.

കുമാര്‍, ഹാര്‍ഡിക് ആചാരി, ഷബീര്‍ അഹ്മദ്, ഷൊകെ ഷാന്‍കി & ഷിവിയത്ത് വൈസ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ജാം8, മീറ്റ് ബ്രോസ്, വിഷ്ല്‍ മിഷ്ര, വിക്കി – ഹാര്‍ഡിക്, ശൈവ വ്യാസ് എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

https://www.facebook.com/Topnewskerala/videos/953532021494707/

(Visited 74 times, 1 visits today)