‘ആക്രമിക്കപ്പെട്ട നടി അതുല്യ പ്രതിഭ; ദിലീപിനൊപ്പം ഇഴുകിയഭിനയിച്ച രംഗങ്ങള്‍ മനോഹരം; നടിക്കു സമ്മതമെങ്കില്‍ വിവാഹം കഴിക്കാനും തയ്യാര്‍’

0

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതോടെ താര സംഘടനയായ അമ്മ പോലും ദിലീപിനെ കൈവിട്ടിരുന്നു. എന്നാല്‍ ഈ അവസരങ്ങളിലെല്ലാം ദിലീപിനു പരസ്യപിന്തുണയുമായെത്തിയ വ്യക്തിയാണ് സലിം ഇന്ത്യ. കേരളം നെഞ്ചേറ്റിയ ദിലീപിന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ മിക്കവരും കൈവിട്ടു. അത്തരമൊരവസ്ഥയില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ചിന്തയില്‍ നിന്നാണ് താന്‍ ദിലീപിനായി രംഗത്തിറങ്ങിയതെന്ന് സലിം ഇന്ത്യ പറയുന്നു.

ചാലക്കുടിയിലെ ഡി സിനിമാസ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ശയന പ്രദക്ഷിണമായിരുന്നു ആദ്യനടപടി. തുടര്‍ന്ന് നിരാഹാരം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് 10 മണിക്കായിരുന്നു ചാലക്കുടി നഗരസഭാപരിസരത്തെ ശയന പ്രദക്ഷിണം. കട്ടിലും ചെറിയ ഫ്‌ളക്‌സ് ബോര്‍ഡും കൊണ്ടുവച്ചു. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലില്‍ സലിം ഓഗസ്റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയര്‍ത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂര്‍ണ്ണ വിശ്വാസം.

നടിയോട് ചെയ്ത ദ്രോഹത്തിന് താങ്കള്‍ എങ്ങനെ പ്രായശ്ചിത്വം ചെയ്യുമെന്ന് ഒരു സിനിമാ മാസികയുടെ ലേഖകന്‍ ചോദിച്ചപ്പോള്‍ സലിം ഇന്ത്യയുടെ പ്രതികരണം ഇങ്ങനെയാണ്. ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്ക് സമ്മതമാണെങ്കില്‍ ഞാന് വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ടാണെന്ന് സലിം ഇന്ത്യ പറയുന്നു. ഗൂഢാലോചനക്കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ല. ശിക്ഷിക്കപ്പെട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സലിം ഇന്ത്യ പറയുന്നു. ദിലീപിനെ കാണാന്‍ ആലുവ ജയിലിലെത്തിയപ്പോള്‍ ദിലീപ് തന്റെ കരം ഗ്രഹിച്ചെന്നും താന്‍ തെറ്റു ചെയ്തിട്ടില്ല ചേട്ടായെന്ന് പറഞ്ഞെന്നും സലിം ഇന്ത്യ പറയുന്നു.

സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉള്ളതു കൊണ്ടാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നതെന്ന് സലിം ഇന്ത്യ പറയുന്നു.സ്‌നേഹമുള്ള ഒരച്ഛന്‍. സ്‌നേഹമുള്ള ഒരു മകന്‍, സ്‌നേഹമുള്ള ഒരു ഭര്‍ത്താവ് ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ദിലീപെന്നും പറയുന്ന സലിം ഇന്ത്യ ദിലീപ് നിരപരാധിയാണെന്ന തെളിവുകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ നാട്ടുകാരനാണ് സലിം ഇന്ത്യ. നടി അതുല്യപ്രതിഭയാണെന്നും സലിം പറയുന്നു. ദിലീപുമൊത്ത് ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ അതീവ മനോഹരമാണ്.നടിയെ കണ്ട് സംസാരിക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂര്‍വ്വം സംസാരിക്കാന്‍ അരുകിലെത്തുന്ന ഞാന്‍ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചുവെന്ന ദുര്‍വ്യാഖ്യാനമുണ്ടായാല്‍ പണി പാളുമെന്ന് സലിം ഇന്ത്യ പറയുന്നു. ദിലീപിനെ പിന്തുണച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സലിം പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഒരാള്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ശത്രുക്കള്‍ അജ്ഞാതരായിരിക്കട്ടേ എന്ന് കരുതിയാണ് പരാതിപ്പെടാത്തത്. ദിലീപ് ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെന്നും സലിം ഇന്ത്യ വിശദീകരിക്കുന്നു. ഇപ്പോള്‍ സ്തുതി പാടുന്ന പലരും ജയില്‍ വാസക്കാലത്ത് ദിലീപിനെ ദ്രോഹിച്ചവരാണെന്ന് സലിം ഇന്ത്യ പറയുന്നു.

 

(Visited 113 times, 1 visits today)