പാപ്പരാസികള്‍ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന തൈമുറിന്റെ ചിത്രങ്ങള്‍ വൈറല്‍

0

സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമുര്‍ അലിഖാന്‍ ജനിച്ച നാള്‍ മുതല്‍ ക്യാമറ കണ്ണുകള്‍ ആ കുഞ്ഞുതാരത്തിന് പുറകെയാണ്. തൈമുറിന്റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം കരീന പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ പാപ്പരാസികള്‍ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന തൈമുറിന്റെതാണ്. കാറിനടുത്ത് നില്‍ക്കുന്ന കുട്ടി തൈമുറിനോട് വീട്ടിലേയ്ക്ക് കയറാന്‍ കരീന നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. പിന്നെ പിടിച്ച് വലിക്കാന്‍ നോക്കിയിട്ടും തൈമുര്‍ പിടികൊടുക്കുന്നില്ലായിരുന്നു. ഇടയ്ക്ക് തൈമുര്‍ പാപ്പരാസികളെ കൈചൂണ്ടി കാണിക്കുന്നുമുണ്ട്. ചിത്രങ്ങള്‍ കാണാം

(Visited 113 times, 1 visits today)