“സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ’: ഇന്ത്യൻ ഫുട്ബോൾ ടീമിന് ആശംസറിയിച്ച് സച്ചിൻ

0
1

ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ ടീം അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചത്. മത്സരങ്ങൾ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും ലക്ഷ്യം നേടാനാകട്ടെയന്നും ആശംസിച്ച സച്ചിൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും കൂട്ടിച്ചേർത്തു.

ആശംസകളറിയിച്ചുള്ള വീഡിയോയും സച്ചിൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞ സച്ചിൻ ആതിഥേയ മികവിലും നമ്മൾ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ