സച്ചിന്‍ എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ!!

0

തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പാണ് സച്ചിന്റെ 20 ശതമാനം ഓഹരി വാങ്ങി. കേരള ബ്ലാസ്റ്റേഴ്സില്‍ സച്ചിന്‍‌ തെന്‍‍ഡുല്‍ക്കറിന്റെ ഓഹരികള്‍ ഇവര്‍ ഏറ്റെടുത്തതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്നു സൂചനകളുണ്ടായിരുന്നു. മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്തയാണെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്നും സച്ചിന്‍ പിന്മാറിയെന്നത് സത്യമാണ്, പക്ഷെ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന വാര്‍ത്ത തള്ളുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
ഐഎസ്‌എല്ലിന്റെ ആദ്യ സീസണ്‍ 2014 മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ സഹ ഉടമയായിരുന്നു ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 40 ശതമാനത്തോളം ഓഹരി ബ്ലാസ്റ്റേഴ്സില്‍ സച്ചിന് ഉണ്ടായിരുന്നു എന്നാല്‍ പിന്നീട് 20 ശതമാനം വില്‍പന നടത്തുകയായിരുന്നു. എന്നാല്‍ ശേഷിച്ചിരുന്ന 20 ശതമാനം കൂടി കൈമാറിയതോടെ സച്ചിനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിക്കുകയായിരുന്നു.

സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനു ടീമുടമകള്‍ തന്നെ സ്വയം തീരുമാനിക്കുകയായിരുന്നു എന്നും ഇതിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ലായെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അറിയിച്ചു. സച്ചിന്‍ എന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഒപ്പം തന്നെയുണ്ടാവുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

(Visited 73 times, 1 visits today)