ശബരിമലയിലേക്ക് കർണാടക ആർടിസിയുടെ ബസുകൾ ഡിസംബർ ഒന്നിന് സർവീസ് നടത്തും

0

ശബരിമലയിലേക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബെംഗളൂരു-പമ്പ ബസ് സർവീസ് ഡിസംബർ ഒന്നിന് തുടങ്ങും. രാജഹംസ, ഐരാവത് വോൾവോ ബസുകളാണ് സർവീസ് നടത്തുക. ബെംഗളൂരുവിലെ ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന രാജഹംസ ബസ് 1.30-ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിലും 4.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 8.15-ന് പമ്പയിലും എത്തും. തിരിച്ച് വൈകീട്ട് അഞ്ചിന് പമ്പയിൽ നിന്ന് പുറപ്പെടുന്ന ബസ് അടുത്തദിവസം ഉച്ചയ്ക്ക് ബെംഗളൂരുവിൽ എത്തും.ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് ഉച്ചകഴിഞ്ഞ് 2.01-ന് പുറപ്പെടുന്ന ഐരാവത് വോൾവോ സർവീസ് 2.31-ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിലും 5.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 6.45-ന് പമ്പയിലും എത്തും. തിരികെ വൈകീട്ട് 6.01-ന് പമ്പയിൽ നിന്ന് പുറപ്പെടുന്ന ബസ് അടുത്തദിവസം രാവിലെ 9.45-ന് ബെംഗളൂരുവിൽ എത്തും.കർണാടകത്തിലെയും കേരളത്തിലെയും റിസർവേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

(Visited 40 times, 1 visits today)