ഉദ്ഘാടന മത്സരത്തില്‍ റഷ്യ സൗദിയെ വീഴ്ത്തിയത് 5 ഗോളുകള്‍ക്ക്

0

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ജയമുറപ്പിച്ചത്.യൂറി ഗാസിന്‍സ്‌കി, ഡെനിസ് ചെറിഷേവ്, അര്‍ട്ടം സ്യൂബ, അലക്സാണ്ടര്‍ ഗോലോവിന്‍ എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്.2018 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത് മത്സരത്തിന്റെ 12ാം മിനിറ്റിലാണ്.റഷ്യയുടെ ഭാവിതാരം അലക്സാണ്ടര്‍ ഗോലോവിന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഗാസിന്‍സ്‌കി അതി മനോഹരമായി സൗദിയുടെ വലയിലേക്ക് കുത്തിയിട്ടു.28ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ സൗദി പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ചെറിഷേവാണ് പ്രതിരോധത്തെ കാഴ്ചകാരാക്കി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ശേഷമായരുന്നു ചെറിഷേവിന്റെ ഗോള്‍. 29ാം മിനിറ്റില്‍ പരിക്കേറ്റ് മടങ്ങിയ അലന്‍ സഗോവ് പകരക്കാരനായിട്ടാണ് ചെറിഷേവ് ഇറങ്ങിയത്. രണ്ടാം പകുതിയില്‍ സ്‌കോര്‍ 2-0.രണ്ടാം പകുതിയുടെ തുടക്കത്തില്‍ മത്സരം തണുത്തു. എങ്കിലും 72ാം മിനിറ്റില്‍ സ്യൂബയിലൂടെ റഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തി. വലത് വിങ്ങില്‍ നിന്ന സോബ്്നിന്‍ നല്‍കിയ പന്ത് സ്യൂബ് തലക്കൊണ്ട് കുത്തിയിട്ടു. ചെറിഷേവ് ഒരിക്കല്‍കൂടി സൗദിയുടെ വലയില്‍ പന്തെത്തിച്ചു. മത്സരത്തില്‍ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.സൗദി പെനാല്‍റ്റി ബോക്സില്‍ നിന്ന് ഇടങ്കാലുക്കൊണ്ടുള്ള ഷോട്ട് വലയിലേക്ക് തൂങ്ങിയിറങ്ങി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഗോലോവിന്‍ പട്ടിക പൂര്‍ത്തിയാക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു അവസാന ഗോള്‍.

(Visited 35 times, 1 visits today)