കയര്‍ കട്ടിലാണ്, പക്ഷെ വില കേട്ടാല്‍ ഞെട്ടും; 55000 രൂപ!!

0
1

ഒ​രു ക​ട്ടി​ലി​ന് ഇ​ത്ര വി​ല​യോ എ​ന്ന് ആ​ശ്ച​ര്യ​പ്പെ​ട്ടാ​ൽ സി​ഡ്നി​ക്കാ​ര​ൻ ഡാ​നി​യ​ൽ ബ്ലൂ​ർ പ​റ​യും ഇ​ത​ങ്ങ​നെ ആ​പ്പ​യൂ​പ്പ ക​ട്ടി​ലൊ​ന്നു​മ​ല്ല, കൈ​പ്പ​ണി​യാ! സാ​ക്ഷാ​ൽ ഇ​ന്ത്യ​ൻ… ട്വി​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു പ​ര​സ്യ​ത്തി​ലാ​ണ് ഒ​രു ദേ​ശി ചാ​ർ​പ്പാ​യ​യ്ക്ക് 990 ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ (55,000 രൂ​പ) വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ ചാ​ർ​പ്പാ​യ എ​ന്ന പേ​രി​ൽ പ​ട​വും ക​ട്ടി​ലി​ന്‍റെ വി​വ​ര​ണ​ങ്ങ​ളു​മ​ട​ക്ക​മാ​ണ് പ​ര​സ്യം.

സ​ത്യ​ത്തി​ൽ ഈ ​ചാ​ർ​പ്പാ​യ ഇ​ന്ത്യ​ൻ നി​ർ​മി​ത​മ​ല്ല. 2010ൽ ​ബ്ലൂ​ർ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ചാ​ർ​പ്പാ​യ കാ​ണു​ന്ന​ത്. അ​തി​ൽ കി​ട​ന്നു ര​സം പി​ടി​ച്ച ബ്ലൂ​ർ ക​ട്ടി​ലി​ന്‍റെ നി​ർ​മാ​ണ ​സാ​ങ്കേ​തി​ക​ത്വം മ​ന​സി​ലാ​ക്കി​യാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. അ​വി​ടെ ചെ​ന്ന് മൂ​ന്നു ക​ട്ടി​ലു​ക​ൾ ഉ​ണ്ടാ​ക്കി​യ ബ്ലൂ​ർ ഒ​ന്ന് സ്വ​ന്തം ആ​വ​ശ്യ​ത്തി​നെ​ടു​ക്കു​ക​യും ഒ​ന്ന് സു​ഹൃ​ത്തി​നു ന​ൽ​കു​ക​യും ഒ​ന്ന് വി​ല്പ​ന​യ്ക്കു വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല​യേ​ക്കാ​ൾ അ​തു നി​ർ​മി​ക്കാ​നെ​ടു​ത്ത സ​മ​യ​ത്തി​നാ​ണ് താ​ൻ വി​ല​യി​ട്ട​തെ​ന്നാ​ണ് ബ്ലൂ​റി​ന്‍റെ ന്യാ​യം. ഒ​രു ക​ട്ടി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഒ​രാ​ഴ്ച ചെ​ല​വി​ട്ട​ത്രേ.

ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ദേ​ശ പ​ര​സ്യ​ങ്ങ​ൾ മു​ന്പും വൈ​റ​ലാ​യി​ട്ടു​ണ്ട്. ഒ​രു പ​ഴ​ഞ്ച​ൻ മി​സ്വാ​ക് ടൂ​ത്ത്ബ്ര​ഷ് 300 രൂ​പ​യ്ക്ക് ഓ​ണ്‍ലൈ​നി​ൽ വി​റ്റ​ത് മു​ന്പ് വാ​ർ​ത്ത​യാ​യി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ