രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി;ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ൽ

0

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ലേ​ക്ക്. ഫോ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ ഇ​ന്ത്യ 40 ഓ​വ​റി​ൽ 219/3 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 110 റ​ണ്‍​സു​മാ​യി രോ​ഹി​തും 18 റ​ണ്‍​സു​മാ​യി ശ്രേ​യ​സ് അ​യ്യ​രു​മാ​ണ് ക്രീ​സി​ൽ.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് രോ​ഹി​തും ധ​വാ​നും മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും അ​മി​താ​വേ​ശം ധ​വാ​നു വി​ന​യാ​യി. ഇ​ന്ത്യ​ൻ സ്കോ​ർ 48ൽ ​റ​ബാ​ഡ​യു​ടെ പ​ന്തി​ൽ പു​ൾ​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ കോ​ഹ്ലി​യും രോ​ഹി​തും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ രോ​ഹി​തു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പി​ൽ കോ​ഹ്ലി(36) റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ എ​ത്തി​യ ര​ഹാ​നെ(8)​യും രോ​ഹി​തു​മാ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി.

ഇ​തി​നു​ശേ​ഷം ശ്രേ​യ​സ് അ​യ്യ​ർ​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ ബാ​റ്റു ചെ​യ്ത രോ​ഹി​ത് 107 പ​ന്തു​ക​ളി​ൽ​നി​ന്നു സെ​ഞ്ചു​റി തി​ക​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ സ​ഖ്യം 54 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് രോ​ഹി​ത് മൂ​ന്ന​ക്കം ക​ട​ക്കു​ന്ന​ത്.

(Visited 43 times, 1 visits today)