വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങള്‍ അന്തരിച്ചു…. അപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്…

0

പ്രമുഖ സീരിയൽ താരങ്ങൾ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന പ്രശസ്ത സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ്ങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താരങ്ങളുടെ ഫിയറ്റ് ലിനിയ കാർ പൂർണ്ണമായും തകർന്നു. ഗഗൻ കാംങാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ താരങ്ങൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

(Visited 9 times, 1 visits today)