ദുൽഖറിന് നായിക ഋതു വർമ

0

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ തമിഴകത്ത് തരംഗം സൃഷ്ടിച്ച ഗാനമാണ്. അതുകൊണ്ട് തന്നെ ഈ പേരില്‍ ഒരു ചിത്രം ഇറങ്ങുമ്പോള്‍ സിനിമാപ്രേക്ഷകരുടെ കൗതുകം കൂടുതലാണ്. എന്നാല്‍, ഈ ചിത്രത്തിന്റെ പേരിലെ കൗതുകം മാത്രമല്ല ഇതിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നതാണ് മലയാളികളെ ആവേശത്തിലാക്കുന്നത്. മലയാളികള്‍ മാത്രമല്ല, മറ്റൊരാള്‍ കൂടിയുണ്ട് ഇതേ ആവേശത്തില്‍. കണ്ണും കണ്ണും കൊള്ളയടിത്താലില്‍ ദുല്‍ഖറിന്റെ നായികയായ ഋതു വര്‍മ.

ദുല്‍ഖറിന്റെ ക്യാമറയ്ക്കു മുന്നിലുള്ള പ്രകടനം കണ്ടു നില്‍ക്കുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണെന്നും അത് അഭിനയമാണെന്ന് ഒരിക്കലും തോന്നുകയേ ഇല്ലെന്നും ഋതു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ദുല്‍ഖറിനെ ക്യാമറയ്ക്ക് മുന്നില്‍ കാണുന്നത് തന്നെ സന്തോഷകരമായ കാര്യമാണ് . അദ്ദേഹം അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല. അത്രയ്ക്ക് അനായാസകരമായാണ് ദുല്‍ഖര്‍ അത് ചെയ്യുന്നത്. ഞാനിതെപ്പോഴും ദുല്‍ഖറോട് പറയാറുണ്ട്. മാത്രമല്ല മണിരത്‌നം സാറിനെ പോലുള്ള വലിയ പ്രതിഭാധനരുടെ കൂടെ പ്രവര്‍ത്തിച്ച പരിചയം ഉള്ളതിനാല്‍ ദുല്‍ഖറിനെ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊരുതി മുട്ടിച്ചിരുന്നു.

പെട്ടെന്ന് തന്നെ കഥാപാത്രമായി മാറാന്‍ ദുല്‍ഖറിന് കഴിയാറുണ്ട്. വ്യത്യസ്തമായ  നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ദുല്‍ഖറിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തന്റെ ജോലിയോട് വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ് ദുല്‍ഖര്‍ അതുകൊണ്ട് തന്നെ എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു.

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ് . മികച്ചൊരു അഭിനേതാവും അതേസമയം നല്ലൊരു വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേത്. ദുല്‍ഖറിന്റെ അഭിനയത്തെ ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമാണ്. വളരെ രസികനാണ് ദുല്‍ഖര്‍ അതുകൊണ്ടു തന്നെ ചിത്രീകരണ വേളകളും തമാശകളൊക്കെയായി  വളരെ രസകരമായിരുന്നു.” ഋതു പറഞ്ഞു

ഒരു റോഡ് മൂവിയായി കണ്ണും കണ്ണും കൊള്ളയടിത്താല്‍ അണിയിച്ചൊരുക്കുന്നത് നവാഗതനായ ദേസിങ് പെരിയ സാമിയാണ്. ഒരു ഐ.ടി പ്രൊഫഷണലിന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി

(Visited 35 times, 1 visits today)