ഫാസ്റ്റ് ഫുഡ്ഡും ജങ്ക് ഫുഡ്ഡും വന്ധ്യതയ്ക്ക് കാരണമാകും

0

സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകുന്നതിന് കാരണമാകുന്നുവെന്ന് പഠനം. ആഴ്ചയില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ഫാസ്റ്റ് ഫുഡ്ഡിനെയോ ജങ്ക് ഫുഡ്ഡിനേയോ ആശ്രയിക്കുന്നവര്‍ക്ക് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് പഠനം വിശദീകരിക്കുന്നു.

ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷനാണ് പുറത്തുവിട്ടത്.

അതേസമയം ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിന് അനുസരിച്ച് പഴങ്ങളും മാംസങ്ങളുമടക്കം ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നവരില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും പഠനം വിലയിരുത്തുന്നുണ്ട്. ഫാസ്റ്റ് ഫുഡ്ഡ് പതിവാക്കിയവരില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഫാസ്റ്റ് ഫുഡ്ഡിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം എന്നിവ ശീലമാക്കിയവരില്‍ ഇത് 12 ശതമാനമായി കുറഞ്ഞുവത്രേ.

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ പിന്തുടരേണ്ട ഭക്ഷണശീലങ്ങളുടെ പ്രധാന്യം മുന്‍നിര്‍ത്തിയാണ് സൊസൈറ്റി പഠനം നടത്തിയതെന്ന് പഠനത്തില്‍ പങ്കുചേര്‍ന്ന ഡോ. ഗിനോ പെക്കൊറാറോ പറഞ്ഞു.

(Visited 30 times, 1 visits today)