റെഡ് അലര്‍ട്ട് നാളെ വരെ…

0

സംസ്ഥാനത്ത് കനത്ത മ‍ഴ ഒാഗസ്റ്റ് 15 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ജില്ലകളില്‍ അതിശക്തമായ മ‍ഴ തുടരുമെന്നതിനാല്‍ ജില്ലകളിലെ റെഡ് അലര്‍ട്ട് നാളെ വരെ നിലനില്‍ക്കും.

കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലെക്ക് അടുക്കുന്നതിനാല്‍ മത്സ്യത്തൊ‍ഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാശം വിതച്ച തീവ്രമായ മ‍ഴ ഒാഗസ്റ്റ് 15വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

എന്നാല്‍ നാളെയോടു കൂടി മ‍ഴയുടെ തീവ്രതയ്ക്ക് അല്‍പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇടുക്കി, വയനാട് ജില്ലകളിലാണ് അതിശക്തമായ മ‍ഴയ്ക്കുള്ള സാധ്യത.

ഇൗ സാഹചര്യത്തില്‍ രണ്ടു ജില്ലകളിലും നാളെ വരെ റെഡ് അലര്‍ട്ട് തുടരും. ഇതിനു പുറമെ ആലപ്പു‍ഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കനത്ത മ‍ഴയും ലഭിക്കും.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ മ‍ഴ ഇന്ന് ലഭിച്ചത്. 11 സെന്‍റിമീറ്റര്‍, വടകര 9ഉം മാനന്തവാടി 8ഉം വൈത്തിരി, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ 7 സെന്‍റീമീറ്റര്‍ വിതവും മ‍ഴ ലഭിച്ചു. കേരളാ തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ അതാത് ജില്ലാകള്ടര്‍മാരോട് നിലവിലെ പ്രവര്‍ത്തനങ്ങള്‍
ഉൗര്‍ജ്ജിതമായി മുന്നോട്ട് കൊണ്ട് പോകാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദുരിതബാധിത പ്രദേശങ്ങളില്‍ കര- നാവിക – വ്യോമ സേനകളുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും സംസ്ഥാന വ്യാപകമായി തുടരുകയാണ്.

(Visited 45 times, 1 visits today)