ആറു വയസ്സുകാരനായ റയാന്റെ വാര്‍ഷിക വരുമാനം 70 കോടി രൂപ!! ജോലിയോ…

0

ആറു വയസ്സുകാരനായ റയാന്റെ വാര്‍ഷിക വരുമാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ. അതായത് ഒരു സാധാരണക്കാരന്‍ ഒരു പുരുഷായുസ്സില്‍ സമ്പാദിക്കേണ്ട വരുമാനം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ റയാന്റെ പേരും ഉള്‍പ്പെടുത്തിയത്. എട്ടാം സ്ഥാനമാണ് മാസിക പയ്യന് കൊടുത്തിരിക്കുന്നത്.

എന്നാല്‍, ഈ വരുമാനത്തിനുള്ള എന്ത് ജോലിയാണ് റയാന്‍ ചെയ്യുന്നത് എന്നല്ലെ, ചുമ്മ കളിപ്പാട്ടം വച്ച് കളിച്ചുകൊണ്ടിരിക്കുന്നു. ആരും ഞെട്ടേണ്ട, പലരും യൂട്യൂബില്‍ ചെയ്യുന്ന സിനിമാ ഗാഡ്ജറ്റ് നിരൂപണം പോലെ കളിപ്പാട്ടങ്ങളുടെ നിരൂപണമാണ് റയാന്റെ ജോലി.

എല്ലാ കുട്ടികളേയും പോലെ കളിപ്പാട്ടത്തോടുള്ള താത്പര്യമുണ്ടായിരുന്നു. ഇത് പിന്നീട് കളിപ്പാട്ടങ്ങളുടെ റിവ്യൂ കാണുന്നതിലേക്കും നീങ്ങി. പിന്നെ എന്തുകൊണ്ട് തനിക്കും ഇത് ചെയ്യാന്‍ സാധിക്കില്ല എന്ന് ചിന്തിക്കുന്നത്. വലിയവര്‍ കളിപ്പാട്ടത്തെക്കുറിച്ച് പറയുന്നതിലും ആധികാരികത താന്‍ പറയുന്നതാകുമെന്ന് റയാന്‍ ചിന്തിച്ചു. ഇതോടെ 2015ല്‍ തന്റെ നാലാം വയസ്സില്‍ റയാന്‍ ടോയ്‌സ് റിവ്യൂ എന്ന പേരില്‍ ഒരു ചാനല്‍ ആരംഭിക്കുകയും റിവ്യൂ നടത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍, എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ചാനലിന്റെ സ്വീകാര്യത.

2015 ജൂലൈയില്‍ ചിത്രീകരിച്ച വീഡിയോക്ക് 80 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാതാപിതാക്കളുടെ സഹായത്തോടെയാണ് റയാന്‍ റിവ്യൂ നടത്തുന്നത്. ചിത്രീകരവും എഡിറ്റിങ്ങുമൊക്കെ മാതാപിതാക്കള്‍ ചെയ്യും. മാസം ഒരു മില്യന്‍ ഡോളറിലധികമാണ് വരുമാനം. പ്രതിവര്‍ഷം 70 കോടി ഇന്ത്യന്‍ രൂപയോളം വരും യുട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം. പ്രശസ്തനായതോടെ പല പ്രമുഖ കളിപ്പാട്ട കമ്പനികളും തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ റയാന് അയച്ചുകൊടുത്ത് റിവ്യൂ ചെയ്യിക്കുന്നുണ്ട് ഇപ്പോള്‍.

റയാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 10,134,637 ആളുകളാണ്.

(Visited 125 times, 1 visits today)