ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്തു; അച്ഛന് ജീവപര്യന്തം

0

ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് അച്ഛന് ജീവപര്യന്തം തടവ്. കണ്ണംകോട് സ്വദേശി ആനന്ദനെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത്് 2014 നവംബറിലാണ്. വിവാഹം കഴിഞ്ഞ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ് വരവെ അമ്മ മരിച്ചു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ജോലിക്ക് പോയ അവസരത്തിലാണ് പീഡനം നടന്നത്. ഈ സമയം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനേട് വിവരം പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ ആനന്ദന്‍ മര്‍ദ്ദിച്ചു. അഞ്ചല്‍ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ നേരത്തെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതി ചെയ്ത കൃത്യത്തിനു് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ കോടതി ലാന്റ് സ ര്‍ വീ സ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

(Visited 262 times, 1 visits today)