എളമരം കരീം , ബിനോയ് വിശ്വം, ജോസ് കെ മാണി ; എതിരില്ലാതെ രാജ്യസഭയിലേക്ക്

0

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ആകെയുള്ള മൂന്ന് ഒഴിവിലേക്കും മൂന്ന് പേര്‍ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുള്ളൂ എന്നതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരും രാജ്യസഭാ അംഗത്വം നേടുകയായിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്യും.

പി ജെ കുര്യന്‍(കോണ്‍ഗ്രസ്), ജോയ് തോമസ്(കേരള കോണ്‍ഗ്രസ്(എം), സിപി നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിക്കുന്ന ഒഴിവിലാണ് ഇവര്‍ മൂന്ന് പേരും രാജ്യസഭയിലെത്തുന്നത്.

(Visited 22 times, 1 visits today)