സൂപ്പർ സ്റ്റാർ രജനീകാന്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ

0

കാവേരി പ്രശ്നത്തിൽ മാത്രമല്ല, പല കാര്യങ്ങളിലും രജനിക്ക് അഭിപ്രായമില്ലെന്ന വിമർശനവുമായി മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. കോയമ്പത്തൂരിൽ വെച്ചാണ് സഹപ്രവർത്തകനും തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുമായ രജനികാന്തിനെതിരെ കമൽ ഹാസന്റെ പ്രസ്ഥാപന..

രജനീകാന്ത് ഈ പ്രശ്നത്തെക്കുറിച്ച് മാത്രമല്ല അഭിപ്രായം പറയാതിരുന്നത്, പല കാര്യങ്ങളിലും അദ്ദേഹം അഭിപ്രായം പറയാതിരിക്കാറുണ്ട്^ കമൽ പറഞ്ഞു. കാവേരി മാനേജ് വാട്ടർ ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി ആരംഭിക്കണമെന്ന് കമൽ ഹാസൻ ആവശ്യപ്പെട്ടു.

കമൽഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് രജനീകാന്തും രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ് എന്ന് പ്രഖ്യാപിച്ചത്. കാവേരി പ്രശ്നത്തിൽ തമിഴ് സിനിമ ലോകം പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും അതിൽ പങ്കെടുത്തില്ല എന്ന വിമർശനം രജനിക്കെതിരെ ഉയർന്നിരുന്നു.

(Visited 81 times, 1 visits today)