പ്രളയഭീതിയില്‍ കേരളം; സഹായവുമായി അയല്‍ സംസ്ഥാനങ്ങള്‍

0

കാലവര്‍ഷ കെടുതി സംസ്ഥാനത്ത് രൂക്ഷമാണന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്.  അവലോകനങ്ങൾ കൃത്യമായി നടക്കുന്നുണ്ട്.സൈനിക സഹായവും ലഭിച്ചു. ഇതുകൂടാതെ കർണാടക, തമിഴ്നാട് സർക്കാറുകളുടെ സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കർണാടകം 10 കോടിയാണ് നൽകിയത്. പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാം സജ്ജമാണ്. കലക്ടർമാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രണാതീതമാകുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഓഫീസുകൾക്ക്  അവധി നല്‍കും. നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ സുരക്ഷിതമാണ്. റൺവേയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുന്നുണ്ട്.വിമാനത്താവളം അടക്കേണ്ടി വന്നാൽ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും.വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കെടുതി നേരിടുന്നത്. പെരിയാർ കരകളിൽ ജാഗ്രത തുടരും. 6500 കുടുംബങ്ങളെയാണ് ഇവിടെ നിന്ന്  മാറ്റി പാർപ്പിക്കേണ്ടി വരും.ഇതുവരെയും കാര്യങ്ങൾ നിയന്ത്രണത്തിലാണ്. ആലുവ ബലിതർപ്പണ ചടങ്ങിന് മാറ്റമില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു

(Visited 84 times, 1 visits today)