ദക്ഷിണ റെയില്‍വേയുടെ പരീക്ഷകളില്‍ ഇനി മലയാളം ചോദ്യപ്പേപ്പറില്ല

0

റെയില്‍വേ നിയമന പരീക്ഷകളില്‍ ഇനി മലയാളം ഇല്ല. . തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഒഡിയ, അസമീസ്, ബംഗാളി, പഞ്ചാബി, ഗുജറാത്തി തുടങ്ങി രാജ്യത്തെ ഭൂരിപക്ഷം പ്രാദേശികഭാഷകളും നിലനിര്‍ത്തി. റെയില്‍വേ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണ് പൊതുവായി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നത്. റെയില്‍വേ സോണുകളനുസരിച്ച് ചോദ്യങ്ങള്‍ പ്രാദേശികഭാഷകളില്‍ മൊഴിമാറ്റുന്ന രീതി മമതാ ബാനര്‍ജി മന്ത്രിയായിരുന്നപ്പോഴാണ് തുടങ്ങിയത്. ദക്ഷിണറെയില്‍വേ നടത്തുന്ന പരീക്ഷകള്‍ക്ക് ഇംഗ്ലീഷിനും ഹിന്ദിക്കും ഉറുദുവിനുമൊപ്പം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുമായിരുന്നു. കൂടുതല്‍പേര്‍ ജോലിക്ക് കയറുന്ന ഗ്രൂപ്പ് ഡി തസ്തികയുള്‍പ്പെടെ കഴിഞ്ഞ രണ്ടുപ്രാവശ്യം നടത്തിയ പരീക്ഷകള്‍ ഈ രീതിയിലായിരുന്നു. കേരളത്തില്‍നിന്ന് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതും ഈ പരീക്ഷകളിലായിരുന്നു. ചോദ്യപ്പേപ്പര്‍ മലയാളത്തിലായതിന്റെ ആനുകൂല്യം നിയമനങ്ങളിലും പ്രതിഫലിച്ചു. ഈ സാധ്യതയാണ് ഇപ്പോള്‍ നഷ്ടമായത്. ദക്ഷിണ റെയില്‍വേ നടത്തുന്ന പരീക്ഷകളില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നിവയ്‌ക്കൊപ്പം തമിഴിലും തെലുങ്കിലും മാത്രമേ ഇനി ചോദ്യങ്ങളുണ്ടാകൂ.

(Visited 28 times, 1 visits today)