ധ​വാ​നെ വീ​ഴ്ത്തി​യ റ​ബാ​ഡ​യ്ക്കു പി​ഴ​ശി​ക്ഷ

0

ശി​ഖ​ർ ധ​വാ​നെ കെ​ണി​യി​ൽ വീ​ഴ്ത്തി​യ ക​ഗി​സോ റ​ബാ​ഡ​യു​ടെ അ​മി​താ​ഹ്ലാ​ദ​ത്തി​നു മാ​ച്ച് റ​ഫ​റി​യു​ടെ പി​ഴ​ശി​ക്ഷ. ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ധ​വാ​നെ പു​റ​ത്താ​ക്കി​യ ശേ​ഷം മോ​ശം ആ​ഗ്യം കാ​ണി​ച്ച​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ റ​ബാ​ഡ​യ്ക്കു മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ​യി​ട്ടു.

ക​ളി​യു​ടെ എ​ട്ടാം ഓ​വ​റി​ലാ​ണ് ധ​വാ​നെ റ​ബാ​ഡ പു​റ​ത്താ​ക്കി​യ​ത്. റ​ബാ​ഡ​യു​ടെ പ​ന്തി​ൽ പു​ൾ​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ധ​വാ​നെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​ക്കി​യ​ത്. ഇ​തി​ന്‍റെ ആ​ഹ്ലാ​ദം റ​ബാ​ഡ പ്ര​ക​ടി​പ്പി​ച്ച​താ​ണ് വി​ന​യാ​യ​ത്.ഐ​സി​സി​യു​ടെ ക​ളി​ക്കാ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം റ​ബാ​ഡ ലം​ഘി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ റ​ബാ​ഡ​യ്ക്കു ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ന്ന​ത്.

(Visited 105 times, 1 visits today)