പുതുക്കോട്ടയിലെ പുതുമണവാളന്‍ ; വീണ്ടും വരുന്നു

0

വെള്ളിത്തിരയിൽ വീണ്ടും പൊട്ടിച്ചിരിയുടെ പൊടിപൂരം തീർക്കാൻ ജയറാം റാഫി കൂട്ടുകെട്ട് വീണ്ടും വരുന്നു. 1995ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത മലയാളികളെ ഏറെ ചിരിപ്പിച്ച പുതുക്കോട്ടയിലെ പുതു മണവാളൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. റാഫി മെക്കാർട്ടിൻ ടീമിന്റ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഫിലി എന്റെർറ്റൈനെർ ആണ് പുതുക്കോട്ടയിലെ പുതു മണവാളൻ. ഗാനഭൂഷണം ഗിരീഷ് കൊച്ചിനും, ഗാനഭൂഷണം സതീഷ് കൊച്ചിനും ആയി ജയറാമും പ്രേംകുമാറും ആണ് ചിത്രത്തിൽ എത്തിയത്. കാര്യമായ വേദികൾ കിട്ടാത്ത കഥാപ്രസംഗ കലാകാരന്മാരായി ഇരുവരും ചിത്രത്തിൽ തകർത്തഭിനയിച്ചു. ശുദ്ധമായ കോമഡിക്ക് ഒപ്പം നല്ലൊരു ഫാമിലി എന്റെർറ്റൈനെർ ആയി എത്തിയ ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്.

റാഫി മെക്കാർട്ടിൻ ആദ്യമായ്‌ സംവിധാനം നിർവഹിച്ച ചിത്രം ആയിരുന്നു പുതുകയോട്ടയിലെ പുതു മണവാളൻ.വർഷങ്ങൾക്ക് ശേഷം ‘പുതുക്കോട്ടയിലെ പുതുമണവാളന് ‘ രണ്ടാം ഭാഗം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ സംവിധായകൻ റാഫി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ ജയറാമും പ്രേംകുമാറും ഉണ്ടാകുമെന്നും കാലാനുസൃതമായ മാറ്റം കഥക്കും കഥാപാത്രങ്ങൾക്കും ഉണ്ടാകുമെന്നും സംവിധായകൻ വ്യക്തമാക്കി.

(Visited 62 times, 1 visits today)