‘പുലി പതുങ്കരത് ഭയന്തല്ലൈ..’; തമിഴിലും പ്രതീക്ഷിക്കാമോ 100 കോടി?

May 23 15:48 2017 Print This Article

മലയാളത്തിലെ സര്‍വ്വകാല ബോക്‌സ്ഓഫീസ് റെക്കോര്‍ഡിന് അവകാശിയായ മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം ‘പുലിമുരുകന്റെ’ തമിഴ് പതിപ്പ് തീയേറ്ററുകളിലെത്തുകയാണ്. നേരത്തേ ഫെബ്രുവരി മാസത്തില്‍ തീയേറ്ററുകളിലെത്തിക്കാന്‍ പദ്ധതിയിട്ട ചിത്രം നാല് മാസത്തിന് ശേഷം ജൂണില്‍ തീയേറ്ററുകളിലെത്തും. ജൂണ്‍ 16നാണ് റിലീസ്. ‘പുലിമുരുകന്‍’ എന്നുതന്നെ തമിഴിലും പേരുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

വമ്പന്‍ റിലീസിന് പദ്ധതിയില്ലെന്നും നൂറ് തീയേറ്ററിനടുത്തേ തമിഴില്‍ ചിത്രം എത്തിക്കുന്നുള്ളുവെന്നും ടോമിച്ചന്‍ മുളകുപാടം സൗത്ത്ലൈവിനോട് പറഞ്ഞിരുന്നു. തമിഴ് പതിപ്പിന്റെ എല്ലാ ജോലികളും മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായതാണ്. മോഹന്‍ലാല്‍ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ആര്‍.പി.ബാലയാണ് തമിഴില്‍ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മുളകുപാടം ഫിലിംസാണ് തമിഴ് ചിത്രവും വിതരണം ചെയ്യുന്നത്. മലയാളം റിലീസിന് ശേഷം തെലുങ്കില്‍ ‘മന്യംപുലി’ എന്ന പേരില്‍ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ്ദിന കളക്ഷനില്‍ പുലിമുരുകനെ മറികടക്കുകയും ചെയ്തിരുന്നു ‘മന്യംപുലി’. പുലിമുരുകന്‍ ആദ്യദിനം നേടിയത് 4.06 കോടിയാണെങ്കില്‍ മന്യംപുലി 5 കോടിക്ക് മേല്‍ കളക്ഷന്‍ പിടിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ