ഫോട്ടോ ദുരുപയോഗം ചെയ്തു: നിര്‍മാതാവിനെതിരേ പരാതിയുമായി പ്രിയാമണി

0

അനുവാദം കൂടാതെ തന്റെ ചിത്രം സിനിമയുടെ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന് കാണിച്ച് നിർമ്മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി.

അംഗുലിക എന്ന തെലുങ്ക് ചിത്രത്തിന്റെ നിര്‍മാതാവിനെതിരേയാണ് പ്രിയാമണി കേസ് കൊടുത്തത്. അഞ്ച് വര്‍ഷം മുന്‍പ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഈയിടെയാണ് പൂര്‍ത്തിയായത്.

“പ്രധാന നായികയായി ഈ ചിത്രം ഞാന്‍ കരാര്‍ ചെയ്തതാണ്. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും ചില കാരണങ്ങള്‍ കൊണ്ട് ഞാന്‍ അതില്‍ നിന്ന് പിന്മാറി. പിന്നീട് അവര്‍ ആ ചിത്രം മറ്റൊരു നായികയെ വച്ച് പൂര്‍ത്തിയാക്കി. പക്ഷേ, സിനിമയുടെ ടീസറില്‍ വരെ അവര്‍ എന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഞാന്‍ ആ ചിത്രത്തില്‍ ഇല്ലാതിരുന്നിട്ട് പോലും അവര്‍ എന്റെ ചിത്രങ്ങളാണ് സിനിമയുടെ പ്രൊമോഷനും മറ്റും വേണ്ടി ഉപയോഗിക്കുന്നത്. എനിക്കിതിന് നഷ്ടപരിഹാരം നല്‍കിയേ തീരൂ. മൂവി ആര്‍ട്ടിസ്റ്റ്‌സ്”. അസോസിയേഷനില്‍ പ്രിയാമണി നല്‍കിയ പരാതിയില്‍ പറയുന്നു.

(Visited 174 times, 1 visits today)