എന്തിനു പ്രിയ വാരിയറെ ഇങ്ങനെ പ്രശംസിക്കുന്നു ,പ്രിയയേക്കാൾ കഴിവുള്ളവർ വേറെയുണ്ട്; പ്രിയയെ കുറിച്ച് കോളേജ് പ്രിന്‍സിപ്പൽ

0

പ്രിയ വാരിയറെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പ്രിയ പഠിക്കുന്ന തൃശൂരിലെ വിമല കോളജിലെ പ്രിന്‍സിപ്പല്‍ മരിയറ്റ് എ തേരാട്ടിലിന് പറയാനുള്ളത് ഇതാണ് “എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകും. എന്റെ കോളേജിലെ പ്രതിഭാധനരായ നിരവധി വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. കേരളത്തിലുള്ളവര്‍ക്കല്ല നിങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്കാണ് പ്രിയയെ ഏറെയിഷ്ടം.

എന്റെ കോളേജിലെ രണ്ടായിരത്തിയഞ്ഞൂറോളം കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. ഇതില്‍ പല റിയാലിറ്റി ഷോകളിലും വിജയികളായവരുണ്ട്. അഭിനയിക്കാന്‍ പോയവരുണ്ട്. അവരെയും നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുമോ? ഇതിലെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു എന്നാല്‍ വിജയിയായത് ഈ കോളേജിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയാണ്.” ഇന്ത്യന്‍ എക്‌സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിൻസിപ്പളിന്റെ ഈ മറുപടി

(Visited 223 times, 1 visits today)