കണ്ണിറുക്കിലൂടെ പ്രിയ ബോളിവുഡിലേക്കും

0

ഒരു കണ്ണിറുക്കിലൂടെ ആരാധകരുടെ മനം കവര്‍ന്ന് പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയിലെ നായികയായാണ് പ്രിയയെ തിരഞ്ഞെടുത്തിരിക്കുന്നത്.

കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി എത്തുന്ന ചിത്രത്തിലേക്ക് പ്രിയയെ സൈന്‍ ചെയ്യാന്‍ കരണിന് താല്‍പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ പ്രിയ വാര്യര്‍ രണ്‍വീറിന്റെ കടുത്ത ആരാധികയുമാണ്.

നേരത്തേയും ദക്ഷിണേന്ത്യന്‍ നടിമാരെ തന്റെ സിനിമയിലൂടെ ബോളിവുഡിലെത്തിക്കാന്‍ രോഹിത് ഷെട്ടി ശ്രമിച്ചിരുന്നു. സിങ്കം ടൂവില്‍ കാജള്‍ അഗര്‍വാളായിരുന്നു നായിക. ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും മുന്‍ പന്തിയിലുള്ള നടനാണ് രണ്‍വീര്‍.

(Visited 81 times, 1 visits today)