ഷൂട്ടിങ്ങിനിടെ ചായകുടിച്ചിരിക്കുന്ന ദൃശ്യം ഇൻസ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് പൃഥ്വി; ചായക്കടയിലിരിക്കാതെ പണിയെടുക്കാൻ നിർമാതാവ്

0

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും മറ്റും ആരാധകരുമായി സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് പൃഥ്വി. പോസ്റ്റുകൾ മിക്കതും വൻ ചർച്ചയ്ക്ക് വഴിവയ്ക്കാറുമുണ്ട്. സാധാരണ പൃഥ്വിയുടെ ഇംഗ്ലീഷാണ് ചർച്ച ചൂടുപിടിപ്പിക്കാറുള്ളത്. എന്നാൽ, ഇക്കുറി പൃഥ്വിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായത് ഒരു നിർമാതാവിന്റെ കൂടെ വേഷമണിയുന്ന ഭാര്യ സുപ്രിയയുടെ കമന്റ് കാരണമാണ്.

പൃഥ്വിരാജിന്റെ നിര്‍മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമായ നയനിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ചായ കുടിക്കാന്‍ ചെന്ന പൃഥ്വി റസ്റ്റോറന്റില്‍ വച്ച് ചായ ഗ്ലാസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാമാനുജത്തെ ടാഗ് ചെയ്യുകയും ചെയ്തു.

ഇതിനു താഴെയാണ് പൃഥിയുടെ ഭാര്യ സുപ്രിയ കിടിലന്‍ കമന്റുമായി എത്തിയത്. “രണ്ടു പേരും ചായയും കുടിച്ചിരിക്കാതെ പോയി പണിയെടുക്കൂ”…എന്നാണ് ദേഷ്യപ്പെടുന്ന സ്‌മൈലിയോടെയുള്ള സുപ്രിയയുടെ കമന്റ്. ചിത്രത്തിന്റെ നിര്‍മാതാവിനെ കണ്ടതോടെ പൃഥ്വിയും കൂട്ടരും സ്‌കൂട്ടായി. “പ്രൊഡ്യൂസര്‍… എസ്‌ക്കേപ്പ്”… എന്നാണ് പൃഥ്വി ഇതിന് മറുപടി നല്‍കിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിതമാണ് നയന്‍. ജെനൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

(Visited 182 times, 1 visits today)