ഒരു മാസത്തിനിടെ പതിന‍ഞ്ച് രൂപ വര്‍ധിച്ച് സംസ്ഥാനത്ത് നാളികേര വില റിക്കോര്‍ഡിലെത്തി

0

സംസ്ഥാനത്ത് നാളികേരത്തിന് റിക്കോര്‍ഡ് വില. ഒരു മാസത്തിനിടെ പതിനഞ്ച് രൂപ വര്‍ധിച്ച് കിലോയ്ക്ക് 50 രൂപയാണ് ഇപ്പോള്‍ വില.

തേങ്ങയുടെ വില കൂടിയതോടെ വെളിച്ചണ്ണ വിപണിയിലും വ്യത്യാസങ്ങളുണ്ടായി.

കടുത്തവേനലിലുണ്ടായ ഉല്‍പാദന കുറവാണ് നാളികേരത്തിന്റെയും വെളിച്ചണ്ണയുടെയും വിലകൂടാന്‍ പ്രധാന കാരണം.

ആലപ്പുഴയില്‍ മൊത്തകച്ചവടക്കാര്‍ തേങ്ങ വില്‍ക്കുന്നത് കിലോയ്ക്ക് 47 രൂപയ്ക്കാണ്. മറ്റു കടകളില്‍ അമ്പതും അതിന് മുകളിലുമാണ് വില. ഒരു തേങ്ങയ്ക്ക് ശരാശരി 25 രൂപയ്ക്ക് അടുത്താണ് വില.

(Visited 27 times, 1 visits today)