ഇന്ത്യയുടെ പ്രഥമപൗരനെ ഇന്ന് തിരഞ്ഞെടുക്കും

0

 

രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ഇത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഈ മാസം 20നു നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം. ആദ്യമായി രണ്ട് ദളിത് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 25നു സ്ഥാനമൊഴിയും. പാര്‍ലമെന്റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിലുമാണ് വോട്ട് രേഖപ്പെടുത്തുക. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

(Visited 5 times, 1 visits today)