പിഎന്‍ബി വായ്പാ‌ തട്ടിപ്പ്: ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി നീരവ് മോദി

0

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി വ്യവസായി നീരവ് മോദി. 12000കോടിയുടെ കടബാധ്യതയില്‍ ഒരു ഭാഗമെങ്കിലും ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞ മാസം 26 നാണ് നീരവ് മോദി ബാങ്കിന് കത്തയച്ചത്. 2000കോടിയുടെ വജ്രാഭരണങ്ങള്‍, 250 കോടി രൂപ, 50 കോടി രൂപ വിലവരുന്ന സ്ഥാവര വസ്തുക്കള്‍ എന്നിവ നല്‍കാമെന്നായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇമെയിലിലൂടെ നീരവ് മോദി അറിയിച്ചത്.

എന്നാല്‍ ഒത്തുതീര്‍പ്പ് അംഗീകരിക്കാനാകില്ലെന്നും ഉപാധികള്‍ കൗശലക്കാരന്റേത് എന്നുമാണ് ബാങ്കിന്റെ മറുപടി.പലിശയടക്കം മുഴുവന്‍ വായ്പാ തുകയും എത്രയും തിരിച്ചടയ്ക്കുകയാണ് വേണ്ടെതന്നും നീരവ് ബ്രാന്‍ഡ് വളര്‍ന്നത് ബാങ്കിന്റെ പണം കൊണ്ടാണെന്ന കാര്യം മറക്കരുതെന്നും ജനറല് മാനേജര്‍ അശ്വനി വാറ്റ്സ് എഴുതിയ മറുപടിയില്‍ പറയുന്നു.ഇതിനിടയിലെ നീരവ് ഗ്രൂപ്പിന്റെ ഹോങ്കോങ്ങിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ പരിശോധന തുടങ്ങി.

അതേസമയം ഐഎന്‍ക്സ് മീഡിയ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ദില്ലിഹൈക്കോടതി ജഡ്ജി ഇന്ദ്രമീത് കൗര്‍ പിന്മാറി.കേസ് വിപുലമായ ബെഞ്ചിന് വിടുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു.

(Visited 16 times, 1 visits today)