മന്ത്രി ശശീന്ദ്രനെതിരായ ഹര്‍ജി ; സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

0

മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ യുവതി പിന്‍വാങ്ങിയത് എന്തിനെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരംസ്വദേശിനിയായ മഹാലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശശിന്ദ്രനെ കുറ്റവിമുക്തനാക്കി കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

(Visited 27 times, 1 visits today)