ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത്

0

ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 11 സംസ്ഥാന മുഖ്യമന്ത്രിമാരാണ് ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

11 കേസുകളാണ് മുഖ്യമന്ത്രി പിണറായി വിജയനതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. 22 ക്രിമിനല്‍ കേസുകളാണ് ഫഡ്നാവിസിനെതിരയുള്ളത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേരജിവാള്‍ പത്തു ക്രിമിനല്‍ കേസില്‍ പ്രതിയാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അരവിന്ദ് കേരജിവാളിന്റെ സ്ഥാനം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് , ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും ക്രിമിനല്‍ കേസ് പ്രതികളാണ്.

(Visited 205 times, 1 visits today)