‘പേട്ട’യുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സില്‍

0

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ പുതിയ ചിത്രം ‘പേട്ട’യുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍. ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍ എത്തിയിരിക്കുന്നത്.ഒരു തിയറ്ററില്‍ നിന്നും പകര്‍ത്തിയ സിനിമയുടെ എച്.ഡി ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്‌തത്. ചിത്രം സൈറ്റില്‍ നിന്നും നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തിയറ്റുറകളില്‍ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. പാ രഞ്ജിത് ഒരുക്കിയ കാലാ, ഷങ്കര്‍ ചിത്രം എന്തിരന്‍ 2.0 എന്നിവയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് പേട്ട. കഴിഞ്ഞ മാസം 12ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തന്നെ വന്‍ ആരാധക വരവേല്പായിരുന്നു ലഭിച്ചത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 1.2 കോടിയലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി, പ്രശസ്ത തമിഴ് നടന്മാരായ ബോബി സിന്‍ഹ, ശശികുമാര്‍, നായികമാരായി സിമ്രാന്‍, തൃഷ എന്നിങ്ങനെ വന്‍താര നിരയാണ് പൊങ്കല്‍ ചിത്രമായ പേട്ടയിലുള്ളത്.

(Visited 40 times, 1 visits today)