തിരഞ്ഞെടുപ്പ് ; തല്‍ക്കാലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല

0

തിരഞ്ഞെടുപ്പ് വരാനിരിക്കെ തല്‍ക്കാലം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

ലിറ്ററിന് ഒരു രൂപ നഷ്ടം സഹിക്കണമെന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി.

(Visited 18 times, 1 visits today)