പത്താം ദിവസവും പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല

0

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 81 രൂപ 31 പൈസയാണ്. ഡീസല്‍ വില ലീറ്ററിന് 74 രൂപ 18 പൈസയായി. വില കുറയ്ക്കുന്നകാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പെട്രോളിയംമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഇന്ന് എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തും.

ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറവില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് നികുതിഭാരം കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.

(Visited 30 times, 1 visits today)