മന്ത്രി മണി മൂന്നാറിലെത്തി മാപ്പു പറയണം… പ്രതിഷേധം ശക്തമാക്കി പൊമ്പിളൈ ഒരുമൈ

0

പൊമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. എം.എം. മണി മാപ്പുപറയുന്നത് വരെ സമരം ചെയ്യുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഴയ മൂന്നാര്‍ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല.

മന്ത്രി വന്ന് മാപ്പ് പറയാതെ ഉപരോധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സമര നേതാവ് ഗോമതി പറഞ്ഞു. ഇതിനിടെ സ്ത്രീകളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച പോലീസിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. അറസ്റ്റ് നീക്കം നാട്ടുകാര്‍ തടഞ്ഞതോടെ സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു.  സ്ത്രീകളെ അപമാനിച്ച മന്ത്രി കാലില്‍ വീണ് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

(Visited 6 times, 1 visits today)