കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണം

0

മ്മൂട്ടി നായകനായ കസബയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ ആരാധകര്‍ രംഗത്ത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധമായ ചില രംഗങ്ങളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാണ് സാമൂഹിക മാധ്യമങ്ങളില്‍ പാര്‍വതിയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. നടനും തിരക്കഥാകൃത്തുമായി രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബയ്ക്കും പേരെടുത്തു പറയാതെ അതിലെ നായകന്‍ മമ്മൂട്ടിക്കുമെതിരെ ആഞ്ഞടിച്ചത്.

നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച്‌ പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്- ഇതായിരുന്നു പാര്‍വതി പറഞ്ഞത്.

തുടര്‍ന്ന് പാര്‍വതിയുടെ ഫെയ്സ്ബുക്ക് പേജില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. മമ്മൂട്ടിയെ പാര്‍വതി അപമാനിച്ചു എന്ന തരത്തിലാണ് പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. പാര്‍വതിക്കെതിരെ ശക്തമായ അധിക്ഷേപങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്.

രണ്ട് അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരം ആണോ. കേരളത്തില്‍ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ഇക്കാ ഫാന്‍സ് അനുവധിക്കില്ല, മഴക്കാലത്ത് മണ്ണിര കേറി കൊഴുത്തൂന്ന് കയറി മൂര്‍ഖന്റെ വീട്ടില്‍ വന്ന് പെണ്ണാലോചിക്കല്ലെ, മമ്മൂട്ടി ആ സിനിമയില്‍ അഭിനയിച്ചാല്‍ നാടു നശിക്കും… പുരുഷന്മാര്‍ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണ്, സിനിമാ ഫീല്‍ഡ് കുട്ടിക്ക് ഇഷ്ടമല്ലേല്‍…അഭിനയം നിര്‍ത്തി വീട്ടില്‍ പോയീ ഇരിക്കണം, ഇത്ര മോശം ഫീല്‍ഡ് ആണെങ്കില്‍ നീ പുറത്തു പോകു.. ഇതില്‍ നിന്നും പണവും പ്രശസ്തിയും നേടിയിട്ട് ഇതിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥം ഇല്ല…. എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

 

(Visited 183 times, 1 visits today)