ജലീലിനെതിരായ ബന്ധുനിയമന വിവാദം പാർട്ടി പരിശോധിക്കും; തെളിവുള്ളവർ കോടതിയെ സമീപിക്കട്ടെയെന്ന് കോടിയേരി

0

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എകെജി സെന്‍ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ.ടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റിപ്പുറത്ത് ജയിച്ചതു മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായും കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇന്ന് നടന്ന കൂടിക്കാഴ്ച നിയമനവുമായിബന്ധപ്പെട്ടല്ലെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രശ്നം ഉയരാനിടയുള്ള സാഹചര്യത്തിലാണ് കൊടിയേരി ജലീലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

(Visited 15 times, 1 visits today)