കൊച്ചി കായലില്‍ ചാടിയ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

0

ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്ത പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്‍ (74)ന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സി.പി.എം നേതാവായ കൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതിയാണ് കൊച്ചി കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിക്കുളള ഫെറി ബോട്ടില്‍ നിന്നാണ് കായലില്‍ ചാടിയത്. ബോട്ടിലുളള യാത്രക്കാരനെയാണ് കത്തേല്‍പ്പിച്ചത്.

മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നുണ്ട്.

തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു.

2005-10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ് പക്ഷം നടത്തിയ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു.

(Visited 19 times, 1 visits today)