പഞ്ചവര്‍ണത്തത്ത വിഷുവിന്; ചിരിപ്പൂരം പ്രതീക്ഷിച്ച് പ്രേക്ഷകര്‍

0

നടനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയിലറിനുമെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. ജയറാമിന്റെ കഥാപാത്രത്തിന് പേരില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

എംഎല്‍എ ആയാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

(Visited 23 times, 1 visits today)