വധഭീഷണി നേരിടുന്ന ദിപികയ്ക്ക് വേണ്ടി ബോളിവുഡ് ഒന്നിച്ച് നിന്നപ്പോള്‍ പറ്റില്ലെന്ന് കങ്കണ

0

ദ്മാവതി വിവാദത്തെ തുടര്‍ന്ന് ദീപിക പദുക്കോണിനെതിരെ ഒരു വശത്ത് ഭീഷണി ശക്തമായിക്കൊണ്ടിരിക്കുമ്ബോള്‍ മറുവശത്ത് ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ബോളിവുഡ്. എന്നാല്‍, അതിലും അപസ്വരങ്ങള്‍ ഉയരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഈ കൂട്ടത്തില്‍ ചേരാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് രംഗത്തുവന്നത് മറ്റാരുമല്ല, കങ്കണ റണാവത്താണ്.

ദീപികയ്ക്കുവേണ്ടി താരങ്ങള്‍ ഒന്നിച്ച്‌ ഒപ്പിട്ട് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നിവേദനത്തില്‍ താന്‍ ഒപ്പിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് കങ്കണ. നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോടാണ് ഒപ്പിടാന്‍ താനില്ലെന്ന് കങ്കണ മുഖത്തടിച്ചപോലെ പറഞ്ഞത്. ഒപ്പിടാന്‍ ശബാന നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ കങ്കണ കൂട്ടാക്കിയില്ല. കങ്കണയുടെ ഈ നടപടി ശബാനയെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കങ്കണയും ദീപികയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല എന്നത് ബോളിവുഡില്‍ അങ്ങാടിപ്പാട്ടായ കാര്യമാണ്. 2014ല്‍ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം മറനീക്കി പുറത്തുവന്നത്. ദീപിക ചെയ്യേണ്ടിയിരുന്നത് ക്യൂനിലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച്‌ അഭിനന്ദിക്കുകയായിരുന്നു. അല്ലാതെ ഇതിനെക്കുറിച്ച്‌ പരസ്യമായി സംസാരിക്കുകയായിരുന്നില്ല എന്ന കങ്കണയുടെ അഭിപ്രായപ്രകടനമാണ് സംഭവം പരസ്യമാക്കിയത്. താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്ന് ഒരു അഭിമുഖത്തില്‍ കങ്കണ പറയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

ഹൃത്വിക് റോഷനുമായുണ്ടായ തര്‍ക്കത്തില്‍ ദീപിക തന്റെ പക്ഷത്ത് നില്‍ക്കാത്തതില്‍ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു. ഇതാണ് പദ്മാവതി വിഷയത്തില്‍ ദീപികയെ പിന്തുണയ്ക്കാതിരുന്നതിന്റെ കാരണമെന്നാണ് കരുതുന്നത്.

(Visited 33 times, 1 visits today)