മട്ടന്നൂര്‍ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ല: പി.ജയരാജന്‍

0

: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി ഉണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൊല്ലപ്പെട്ട ശുഹൈബിനെതിരെ സി.പി.എമ്മുകാര്‍ കൊലവിളി നടത്തുന്ന വീഡിയോയെ കുറിച്ച്‌ അന്വേഷിക്കും. സി.പി.എമ്മിനെ കരിവാരി തേയ്ക്കുന്നതിന് വേണ്ടി ആര്‍.എസ്.എസും സംഘപരിപവാറും ചേര്‍ന്ന് ചുവപ്പ് ഭീകരത എന്ന പേരില്‍ മോശം പ്രചരണം നടത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.

(Visited 48 times, 1 visits today)