പി സി ജോർജ് വീണ്ടും യു ഡി എഫ് പാളയത്തിലേക്ക്….

0

 

പി.സി.ജോര്‍ജിന്റെ ജനപക്ഷം ഇനി കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ നീക്കം . മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ 9 അംഗ കമ്മിറ്റിയെ ജനപക്ഷം ചുമതലപ്പെടുത്തി. ഈ മാസം അവസാനം മുന്നണി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ജനപക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മുന്നണി പ്രവേശം പരിശോധിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയമിക്കും. സിപിഎമ്മുമായോ ബിജെപിയുമായോ ഒന്നിക്കില്ല.പാര്‍ട്ടിയുടെ നിലനില്‍പ്പിന് മുന്നണി പ്രവേശം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പി.സി.ജോര്‍ജിന്റെ നീക്കം. ശബരിമല വിഷയത്തില്‍ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചന നല്‍കിയെങ്കിലും തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഉടക്കി പിരിഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസുമായി കൈക്കോര്‍ക്കാനുള്ള തീരുമാനമെടുത്തത് . ഡല്‍ഹിയിലെത്തി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളെ കണ്ട് ആദ്യ കടമ്പ താണ്ടി. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടുകളെ പിന്തുണച്ച്‌ മുന്നണിയിലേക്കുള്ള വഴി തെളിക്കുകയാണ് ജോര്‍ജിന്റെ ഇനിയുള്ള ലക്ഷ്യം.കോൺഗ്രസ്സുമായി ഒന്നിച്ചാൽ മുന്നണി പ്രവേശത്തെ ഘടകകക്ഷികളും എതിർക്കില്ലെന്ന ആത്മ വിശ്വാസമാണ് പി സി യെ മുന്നോട്ടു നയിക്കുന്നത്.

(Visited 108 times, 1 visits today)