പുതുമുഖ താരങ്ങളുമായി ‘ഓട്ടം’

0

റോഷൻ , നന്ദു എന്നിവരെ കഥാപാത്രമാക്കി നവാഗതനായ സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം .ഇതിൽ പുതുമുഖ നായികാ നായകന്മാർക്കൊപ്പം പുതിയ സംവിധായകനെയും തിരക്കഥാകൃത്തിനെയും എഡിറ്ററേയും നിർമാതാവായ തോമസ് തിരുവല്ല അവതരിപ്പിക്കുന്നു.സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഓട്ടം. രാജേഷ് കെ നാരായണന്റേതാണ് തിരക്കഥ. റിയലിസ്റ്റിക്കായ സംഭവങ്ങളും സംഭാഷണങ്ങളുമാണ് ഈ സിനിമയുടെ പ്രത്യേകത. ചവിട്ടു നാടകവും, വൈപ്പിനിലെ ജീവിതവുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് ഓട്ടം.ബി കെ നാരായണനും ശ്രീകുമാരൻതമ്പിയുമാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത്.ജോൺ വർക്കി,ഫൗർമുസിക് എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.പി ജയചന്ദ്രനാണ് ആലാപനം.ഛായാഗ്രഹണം പപ്പു, അനീഷ് ലാൽ. സംഗീതം ജോൺ പി. വർക്കി, ഫോർമ്യൂസിക്ക്സ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്. കോസ്റ്റിയൂം ഡിസൈനർ രമ്യ സുരേഷ്. മേക്കപ്പ് അമൽ. സ്റ്റിൽസ് ടോംസ് ജി. ഒറ്റപ്ലാവൻ. പരസ്യകല കോളിൽസ് ബിയോഫിൽ. ചീഫ് അസോസിയേറ്റ്സ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ്സ് ആന്റോസ് മാണി, ബോബി വിൽസൺ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സി.എൻ രാജേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ നിഖിൽ. പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ എന്നിവരാണ്.പുതുമുഖ താരങ്ങൾക്കു പുറമെ മണികണ്ഠൻ ആചാരി, കലാഭവൻ ഷാജോൺ, സുധീർ കരമന, രാജേഷ് ശർമ്മ, ചന്ദ്രദാസ്, മുൻഷി ദിലീപ്, ശശാങ്കൻ, അൽത്താഫ്, രോഹിണി, തെസനിഖാൻ, രജിതമധു തുടങ്ങിയവരും വേഷമിടുന്നു.

(Visited 53 times, 1 visits today)