കണ്ണിറുക്കി മനം കവര്‍ന്ന പ്രിയ വാര്യര്‍ക്ക് പ്രണയം ദുല്‍ഖറിനോട്

0

സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്ക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെ ആരാധകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ പതിനെട്ടുകാരി തന്റെ പ്രണയം പങ്കുവയ്ക്കുന്നു.
തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്ന് ഒരു അഡാര്‍ ലവ് നായിക പ്രിയ വാര്യര്‍ പറയുന്നു.
വാലന്റൈന്‍സ് ദിനത്തിലാണ് പ്രിയ തന്റെ പ്രണയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊളളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ പറഞ്ഞത് തന്റെ ഏറ്റവും വലിയ സ്വപ്‌നം ദുല്‍ഖറിനൊപ്പം അഭിനയിക്കുക എന്നതാണ്.
ഒരു അഡാര്‍ ലവിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്.

(Visited 39 times, 1 visits today)