കാട്ടുതീയിൽ മരണസംഖ്യ ഉയർന്നേക്കും;21 പേരെ രക്ഷപ്പെടുത്തി, ഏഴുപേർക്കായി തിരച്ചിൽ

വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന.

0

തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽപ്പെട്ട് എട്ടു പേർ കൊല്ലപ്പെട്ടു. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന.

ഏഴുപേർ വനത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരിൽ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു കാട്ടിൽ കുടുങ്ങിയിരിക്കുന്നത്. ഇതോടെ മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. കുടങ്ങിക്കിടക്കുന്നവരിൽ വനിതകളുമുണ്ട്. ആകെ 21 പേരെ രക്ഷപ്പെടുത്തി. ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.

(Visited 12 times, 1 visits today)