ഊട്ടിയില്‍ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

0

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഉൗട്ടി-കൂനൂർ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉൗട്ടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയന്പത്തൂരിൽ നിന്നും ഉൗട്ടിക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും തകർന്നു. വളരെ പണിപ്പെട്ടാണ് പരിക്കേറ്റവരെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിൽ എത്തിച്ചത്.

(Visited 68 times, 1 visits today)