സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കി

0

സോളാർ അന്വേഷണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപേക്ഷ നൽകി. വിവരാവകാശ നിയമം വഴി ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്ത് നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ നടപടി.

അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഉമ്മൻ ചാണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോളാർ സംബന്ധിച്ച ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു