ഓഖിയുടെ ആഘാതത്തില്‍ മല്‍സ്യ വിപണിയിലും പ്രതിസന്ധി

0

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ മത്സ്യവിപണിയിലും പ്രതിസന്ധി. ഒരു കിലോ ചാളയുടെ വില രണ്ടാഴ്ച്ച മുന്‍പ് 40 രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 160 രൂപയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് 60 -70 രൂപയ്ക്കു കിട്ടിയിരുന്ന ചൂരയ്ക്ക് ഇപ്പോള്‍ 200 രൂപയിലേറെയാണ് വില. ഇതോടൊപ്പം കുറഞ്ഞ തോതില്‍ മാര്‍ക്കറ്റില്‍ എത്തുന്ന പുഴ- കായല്‍ മല്‍സ്യങ്ങളുടെ വിലയും വര്‍ധിച്ചിരിക്കുകയാണ്.

ചുഴലിക്കാറ്റ് പിന്‍വാങ്ങിയെങ്കിലും ബോട്ടുകള്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് ഇനിയും പിന്‍വലിച്ചിട്ടില്ല. ഇതാണ് മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഹോട്ടലുകളിലും മല്‍സ്യ വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നിരിക്കുകയാണ്. ബോട്ടുകള്‍ കടലില്‍ പോയി തുടങ്ങിയാലും മല്‍സ്യവുമായി എത്താന്‍ ഏതാനും ദിവസം വേണ്ടി വരും.അതുകൊണ്ട് വിപണികള്‍ സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

(Visited 39 times, 1 visits today)