തലമുറകള്‍ കേട്ട ആ സ്വരം ഇനിയില്ല; ആകാശവാണി കലാകാരി ടി പി രാധാമണി അന്തരിച്ചു

0

ആകാശവാണിയിലൂടെ മലയാളി ശ്രോതാക്കളുടെ പ്രിയങ്കരിയായി മാറിയ ടി പി രാധാമണി(84) അന്തരിച്ചു. ആകാശവാണി കലാകാരനും നടനുമായിരുന്ന നിര്യാതനായ പി ഗംഗാധരന്‍ നായരുടെ ഭാര്യയാണ്. സംസ്‌ക്കാരം ഇന്ന് ശാന്തികവാടത്തില്‍ നടക്കും.
പൂജപ്പുര ചെങ്കളളൂര്‍ കൈലാസ് നഗര്‍ കാര്‍ത്തികയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. അറുപതോളം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മക്കള്‍; ആര്‍ ചന്ദ്രമോഹന്‍, ജി ആര്‍ നന്ദകുമാര്‍, ജി ആര്‍ ശ്രീകല, ജി ആര്‍ കണ്ണന്‍
മരുമക്കള്‍ ; ഹേമലത , അമ്പിളി, ലൗലികുട്ടി പോള്‍, പരേതനായ പ്രദീപ് കുമാര്‍
1950 ല്‍ ആകാശവാണിയില്‍ ചേര്‍ന്ന രാധാമണി 43 വര്‍ഷത്തെ സേവനത്തിന് ശേഷം 1993ലാണ് വിരമിച്ചത്‌

(Visited 76 times, 1 visits today)